2011, ഡിസംബർ 30, വെള്ളിയാഴ്‌ച

നീലിയുടെ ദുര്‍വിചാരങ്ങള്‍

അങ്ങനെ നീലി ഒരു ബ്ലോഗ്‌ തുടങ്ങി ... വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ.
നീലിക്ക് ഒരുപാടു പറയാനുണ്ടായിരുന്നു , പക്ഷെ , ആദ്യം ഈ ബ്ലോഗ്‌ എന്നാല്‍ എന്താന്നെന്ന്‍ നോക്കീട്ടാവാംന്നു തോന്നി. കുറെ നടന്നപ്പോള്‍ കണ്ടതൊക്കെ നീലിയോടു പറഞ്ഞു ഇപ്പോള്‍ എഴുതെണ്ടാ എഴുതെണ്ടാന്നു .(വായിച്ചപ്പോള്‍ 'ഇതാണോ ബ്ലോഗ്‌ !!!' എന്ന്). പാട്ടു കൊള്ളില്ലന്നു പറയാന്‍ പാട്ട്  പഠിക്കണമെന്നില്ലല്ലോ.   ഇപ്പോള്‍ 2011 കഴിയാറായി.ഇനിയെങ്കിലും ഒരു പോസ്റ്റ്‌ ഇടെണ്ടേ, ഇല്ലെങ്കില്‍ ഈ കരിമ്പനയില്‍ നിന്ന് ചാടി ചത്താല്‍ പോരെ .

ഉദാത്തമായ സാഹിത്യമൊന്നും നീലിക്കറിയില്ല, എങ്ങു നിന്നും പ്രതീക്ഷിക്കുന്നുമില്ല..പക്ഷെ, ബ്ലോഗില്‍ മൊത്തം നീലി കണ്ട കാഴ്ചകള്‍ അങ്ങ് വിളമ്പിയേക്കാം   എന്ന് തോന്നി.
* 'തമാശ'എന്ന പേരില്‍ വായിക്കുന്ന എരിവും പുളിവും കലര്‍ന്ന രചനകള്‍ തകര്‍ത്ത്‌ ഓടുന്നു.(ഹാസ്യം മനോഹരമായി അവതരിപ്പിക്കുന്നവരെയും കണ്ടു.)
* വീട്ടു വിശേഷങ്ങള്‍ക്കും ആളുണ്ട്. (ഭാര്യ ഒരു ദേവത, മോന്‍ പുലിക്കുട്ടി  !!!... )
* വിമര്‍ശനം ആര്‍ക്കും പിടിക്കുന്നില്ല.(എനിക്കാരെയും വിമര്‍ശിക്കാം പക്ഷെ, എന്നെ വിമര്‍ശിക്കാന്‍ പാടില്ല എന്ന നിലപാടില്‍ 'ചങ്കൂറ്റം' കാണിക്കുന്നതിനു 'അഹങ്കാരം' എന്ന വാക്കാണ് ചേരുക എന്നാണ് നീലിയുടെ വിശ്വാസം. )
* മനോഹരമായ എത്ര കവിതകള്‍ ! അതിലാണ് നീലിക്ക് സന്തോഷം തോന്നിയത്.(പക്ഷെ, ഒരിക്കല്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ ഏതു ചവറും  ഗംഭീരം എന്നെ പറയു. നീലിക്ക് (പിന്നെ മനുഷ്യന്റെ കാര്യം പറയേണ്ടല്ലോ)മനസിലാകാത്ത ചില ആധുനിക കവിതകള്‍ കണ്ട സന്തോഷം കൊണ്ടാണ് . അത്തരം കവിതകള്‍ക്ക്‌ നല്ല അടികൊടുത്ത പോലൊരു കവിത കണ്ടു.'ഒരു മൊന്ത'യുടെ കഥ .നീലി ചിരിച്ചു ചത്തു ).
* സ്ത്രീ ബ്ലോഗര്‍ എന്നൊരു വേര്‍തിരിവ് എവിടെയും ഉണ്ട്.(സ്നേഹിച്ചു കൊന്നും കണ്ണടച്ച്  വിമര്‍ശിച്ചും ശ്രദ്ധ പിടിച്ചു പറ്റാനുള്ള കളികള്‍ അവിടെ കമന്റ് ബോക്സില്‍ കണ്ടു  ).
*നല്ല ചിത്രങ്ങള്‍ക്കായി ചില ബ്ലോഗുകള്‍ കണ്ടു.അതില്‍ ചിലത് കുട്ടികളുടെയും.  സന്തോഷം .
*ഗൌരവമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകളിലെ കമന്റ് ഒന്നുകില്‍ 'നമസ്കരിച്ചു', 'അസാധ്യം' അല്ലെങ്കില്‍ 'ഇത്തരം വല്യകാര്യങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ ആയിട്ടില്ല ' എന്നൊക്കെ തന്നെ.
*കമന്റ് ഇട്ടാലേ തിരിച്ചു കിട്ടു എന്നത് നീലിക്ക് ആദ്യമേ മനസിലായി.(അതങ്ങനെ വേണമല്ലോ.എന്റെ ബ്ലോഗ്‌ വായിക്കാത്തവരുടെ   ബ്ലോഗ്‌ ഞാനും വായിക്കില്ല എന്ന്.)
* ആഴ്ചതോറും ബ്ലോഗ്‌ റിവ്യൂ നടത്തുന്ന ഒരു ബ്ലോഗും കണ്ടു. നല്ല ശ്രമം . പക്ഷെ, മികച്ച രചനകള്‍ മാത്രം പറയാതെ വിമര്‍ശനം കൂടിയാവാം എന്ന് തോന്നി.('ആളെ കൊത്തിപ്പറിക്കും ' എന്നുള്ളതുകൊണ്ടാവും ചെയ്യാത്തത്)
* വേണ്ടുന്ന പ്രോത്സാഹനം കിട്ടാതെ പല ബ്ലോഗും പൂട്ടിപ്പോകുന്നു. പിന്നെ മടുപ്പും ഉണ്ടെന്നു തോന്നുന്നു.
*പന പോലെ വളര്‍ന്നു ബ്ലോഗ്‌ നിറഞ്ഞു നില്‍ക്കുന്നവരെ കരിമ്പന പോലെ വളര്‍ത്താനുള്ള ലക്ഷണം കണ്ടു.അവരുടെ അഭിപ്രായം , എന്തിനു സ്മൈലി പോലും 'എന്റെ ബ്ലോഗിനു സായൂജ്യ'മാണെന്ന് ചിലര്‍ .
*'വിവാദം' ഉണ്ടാക്കിയാല്‍ ബ്ലോഗ്‌ ക്ലിക്ക് ആകുംന്നു നീലി പഠിച്ചു.
   ഒന്നിനും  ലിങ്ക് കൊടുക്കെണ്ടാന്നു നീലി തീരുമാനിച്ചാണ്. കയ്യടിയും കല്ലേറും പ്രതീക്ഷിക്കെണ്ടല്ലോ. 'വായിക്കാന്‍ ആളുണ്ടായാലും ' ,വായിക്കാന്‍ 'ആളെ കൂട്ടിയെടുത്താലും' ബ്ലോഗ്‌ 'സൂപ്പര്‍ഹിറ്റ്'.

 ഇത്ര കാഴ്ചയൊക്കെ കണ്ട സ്ഥിതിക്ക് നീലിക്ക്  പുതുവര്‍ഷത്തില്‍ ചില തീരുമാനങ്ങള്‍ ആവാം.
*നീലി ബ്ലോഗില്‍ തുടരാന്‍ തീരുമാനിച്ചു.(ഈ ബ്ലോഗ്‌ എന്നാല്‍ എന്താണെന്നു പഠിച്ചു , ഫുള്‍ മാര്‍ക്കും കിട്ടി)
* ബ്ലോഗിലെ പുലികളുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ശ്രമിക്കുന്നതായിരിക്കും.അതിനായി അവിടെയൊക്കെ ചെന്ന് 'തകര്‍പ്പന്‍', 'കിടിലം', എന്നൊക്കെ കമന്ടിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്  .
* തല്ക്കാലം എരിവുള്ള ഭാഷ നീലിക്ക് പറ്റില്ല ( നീലിയുടെ കൂട്ടുകാരന്‍ പിണങ്ങും).
* മനസിലാകാത്ത കവിതകള്‍ എഴുതാന്‍ ശ്രമിക്കും. (ഇന്നത്തെ മഴ കണ്ടു ഇന്നലെ മുളച്ച പയര്‍ മണി പടര്‍ന്നു പന്തലിച്ചു ആകാശത്തിന്‍ അതിരുകള്‍ തേടുന്നു....)

    ഇതിപ്പോള്‍ ആരെങ്കിലും വായിക്കുമോന്നൊന്നും നീലിക്ക് അറിയില്ല. ബ്ലോഗുകള്‍ പലതും അതിശയിപ്പിച്ചു,ചിലത് കണ്ടിട്ട് സഹതാപമാണ് തോന്നിയത്.ഒരു ബ്ലോഗും വയലാര്‍ അവാര്‍ഡ്‌ ഉദേശിച്ചുള്ള സാഹിത്യ സൃഷ്ടി അല്ലെന്നും തന്നാലായ വിധം എഴുതാനുള്ള ശ്രമം മാത്രമാണെന്നും നീലിക്കറിയാം. നീലിയും അങ്ങനെ തന്നെ.

എല്ലാ യക്ഷി ഗന്ധര്‍വന്‍ മാടന്‍ മറുത ഈച്ച പൂച്ച കൊക്ക് കോഴി ആന മുതല്‍ ആട് കീടം വരെ എല്ലാ ജീവജാലങ്ങള്‍ക്കും നവവത്സരാശംസകള്‍ ..
11 അഭിപ്രായങ്ങൾ:

 1. കിടിലന്‍..! സൂപ്പര്‍..!!
  എഴുത്തയാല്‍ ഇങ്ങനെ വേണം..!!!
  എന്നൊന്നും നുമ്മ കമന്റുന്നില്ലേയ്..!
  ബൂലോകത്ത് മൊത്തത്തിലൊന്നു കറങ്യേന്റെ ലക്ഷണം ഈ എഴുത്തിലൊണ്ട്. അത് എങ്ങും കൊള്ളാതേം നോവാതേം മര്യാദക്ക് എഴുതീട്ടുമുണ്ട്.
  എഴുത്തിന്റെ ശൈലിയും ബോറടിക്കാത്തത് തന്നെ.
  ന്നാപ്പിന്നെ ഇങ്ങക്ക് യിനീം എയ്തിക്കൂടെ..?
  എയ്ത്ത് തെറ്റില്ലാന്നു കണ്ടാല്‍ കൂടെക്കൂടാന്‍ ആളൊണ്ടാവുംന്നേ..!!
  എല്ലാഭാവുകങ്ങളും നേരുന്നു.

  പുതുവത്സരാശംസകളോടെ..പുലരി

  മറുപടിഇല്ലാതാക്കൂ
 2. നീലിയുടെ പോസ്റ്റിനു ആദ്യ കമെന്റ് സീതയുടെ വക ആവട്ടെ..നല്ല നിരീക്ഷണം...സത്യങ്ങൾ ചികഞ്ഞൊരു യാത്ര നന്നായി...കവിതകളും കഥകളും ലേഖനങ്ങളുമൊക്കെയായി നീലിയും ഇറങ്ങി വരൂ കരിമ്പനയിൽ നിന്നും....

  സുസ്വാഗതം..

  നന്മയുടേയും ഐശ്വര്യത്തിന്റേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പുതുവത്സാരാശംസകൾ...നിറഞ്ഞ മനസ്സോടെ..

  മറുപടിഇല്ലാതാക്കൂ
 3. സ്വന്തം ശൈലിയില്‍ എഴുതാന്‍ ശ്രമിക്കുക. ഹാപ്പി ന്യൂ ഇയര്‍

  മറുപടിഇല്ലാതാക്കൂ
 4. എന്‍റെ ബ്ലോഗിലേക്ക് എത്തിനോക്കാത്ത ബ്ലോഗില്‍ ഞാനെന്തിന്‍ കമന്‍റിടണമെന്ന് കരുതിയതാ.. പിന്നെ തോന്നി ഒരു പുതുവത്സരാശംസ തന്നിട്ട് പോവാന്ന്... തന്നൂട്ടൊ.

  നര്‍മ്മത്തിലൂടെ ഭൂലോകത്തെ വാരിത്തന്നെ വലത് കാല്‍ വെച്ചൂല്ലേ.. എഴുത്ത് നന്നായിട്ടുണ്ട്. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 5. ഉം...അപ്പൊ എല്ലാം പഠിച്ചു ല്ലേ....

  എന്നാപിന്നെ താമസിക്കേണ്ട... ഗ്രൌണ്ടിലേക്ക് ഇറങ്ങിക്കോളൂ..

  മറുപടിഇല്ലാതാക്കൂ
 6. ...മാസം നാലുതികയാറായി, ഇനിയും ‘...പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു പട്ടുനൂലൂഞ്ഞാലി’ലേറി, കാല് നിലത്തുതൊടാതെ, തെന്നിയൊഴുകിനീങ്ങി അങ്ങനെ വരാത്തതെന്തേ? താങ്കളെപ്പോലെയുള്ളവരെയാണ് ഈ ‘ബ്ലോഗുലക’ത്തിന് ആവശ്യം. ഭാവുകങ്ങളോടെ വരവേൽക്കുന്നു........

  മറുപടിഇല്ലാതാക്കൂ
 7. aashamsakal..... blogil puthiya post...... NEW GENERATION CINEMA ENNAAL...... vayikkane......

  മറുപടിഇല്ലാതാക്കൂ
 8. ബൂലോക പഠനം നന്നായിരിക്കുന്നു. അസ്സലായി ഭാഷ അവതരണം. എല്ലാ ആസംസകളും.

  മറുപടിഇല്ലാതാക്കൂ
 9. ബൂലോകത്ത് മൊത്തം ഒന്ന് കറങ്ങി ല്ലേ ....!
  നല്ല തുടക്കം ...നന്നായി നീലി ...!!

  മറുപടിഇല്ലാതാക്കൂ
 10. നീലി ഫസ്റ്റ് ക്ലാസില്‍ പാസായി. അതുകൊണ്ട് ഞാനും കൂടി ഇവിടെ. (ചുമ്മാ ഒരു യക്ഷീം കൂടെയിരിക്കട്ടെ കോണ്ടാക്റ്റ് ലിസ്റ്റില്‍)

  മറുപടിഇല്ലാതാക്കൂ