2012, മേയ് 21, തിങ്കളാഴ്‌ച

പറയാതെ വയ്യ ...


ഒരു കാലത്ത്‌ നാം നേരിടുന്ന പ്രധാന പ്രശ്നം കീടാണു ആണെന്നാണ് ടെലിവിഷന്‍ മനസ്സിലാക്കി തന്നിരുന്നത്. തറയില്‍ കീടാണു.....ശരീരത്തില്‍ കീടാണു....പല്ലില്‍ കീടാണു ...ടോയ്‌ലറ്റില്‍ പിന്നെ അതുമാത്രം. അവയ്ക്കെതിരെ സോപ്പ് കമ്പനിക്കാരുടെയും ടൂത്ത്‌പേസ്റ്റുകാരുടെയും സമരം വിജയിചിട്ടാണോ അതോ കീടാണുക്കളെല്ലാം ഒളിച്ചോടിയിട്ടണോ ,ഇപ്പോള്‍ അത്ര ഭീകരമല്ല അവസ്ഥ.(ടി വി യിലെ , നാട്ടിലെയല്ല) എന്ന് തോന്നുന്നു.

കഷണ്ടി മാറ്റിയും തൊലി വെളുപ്പിച്ചും അഴകളവുകള്‍ കൃത്യമാക്കിയും സുന്ദരികളെയും സുന്ദരന്മാരെയും പടച്ചെടുക്കാനുള്ള മത്സരമാണ് ഇപ്പോള്‍ . നിറം കുറഞ്ഞവരും മുടികുറഞ്ഞവരുമൊന്നും ഒരുകാലത്തും  ഇവിടെ ജീവിച്ചിരുന്നില്ലെന്നും ഇനി ഉണ്ടാവാന്‍ പാടില്ലെന്നും തോന്നിപ്പോകും. അപകര്‍ഷതാബോധം വളര്‍ത്താനും സായിപ്പിന്റെ സംസ്കാരത്തിലേക്ക് പോകാനും മാത്രം ലക്ഷ്യമിട്ടുള്ള കുറെ പരസ്യകൂത്തുകള്‍ . ഇവയൊക്കെ വാങ്ങി പരീക്ഷിച്ചാല്‍ വെളുക്കുമെന്നു ഉറപ്പ്‌ , കുടുംബമാണെന്നു മാത്രം.

വേറൊരു കൂട്ടര്‍ക്കു മുടി വളര്‍ത്തി അഴിച്ചിട്ട് ശക്തി കൂട്ടാം. പക്ഷെ, മുടിയില്ലെന്കില്‍ ജീവിതമില്ലയെന്ന രീതിയിലുള്ള പ്രഭാഷണങ്ങള്‍ അസഹ്യം. മുടി കൂടുതലുള്ളവര്‍ വളര്‍ത്തട്ടെ, ആണ് ആണും , പെണ്ണ് പെണ്ണുമായി  നടക്കട്ടെ. യാത്രയ്ക്കിടയില്‍ വേറൊരാളുടെ പോയിട്ട് സ്വന്തം മുടി തന്നെ മുഖത്ത്‌ പറന്നു വീഴുന്നത് എന്തൊരു അസ്വസ്ഥതയാണ്.നീളന്‍ മുടി ഉള്ളവര്‍ അത് വൃത്തിയായി കൊണ്ടുനടക്കട്ടെ, നയനാനന്ദകരം. രാവിലെ ജോലിക്കു പോകുന്ന സാധാരണ സ്ത്രീകള്‍ ദിവസം എത്ര സമയമാണിതിനു വേണ്ടി കളയുന്നത്. ഒന്ന് മുറിച്ച് നോക്കണം. എത്രയാ സമയം ലാഭം.

  സ്ത്രീകള്‍ മുടി വളര്ത്തുകയെന്നത് ഇന്നും ഇന്നലേം തുടങ്ങിയ പതിവൊന്നുമല്ല. നീണ്ട മുടി കണ്ടു കുളിര് കോരണമെന്നു ആഗ്രഹമുള്ള പുരുഷനമാര്‍ക്ക് ഉണ്ണുന്ന ചോറില്‍ ഒന്ന് കണ്ടാലോ .
പിന്നെ നിറത്തിന്റെ കാര്യം, അത് ആണിനും പെണ്ണിനും ഒരുപോലെ ബാധകമാണ്. കണ്ട ഫെയര്‍നെസ്സ് ക്രീമെല്ലാം വാങ്ങി പൂശി തൊലി കേടാക്കി , വിളറിയ നിറത്തിലേക്കുള്ള താല്‍ക്കാലിക മാറ്റം . സ്വന്തം നിറം മാറ്റി ഗോതമ്പ് നിറമാക്കാനുള്ള  തത്രപ്പാടിലാന്നു കേരളം. നിറം കുറഞ്ഞവരിലുള്ള അപകര്‍ഷതാ  ബോധത്തിന്റെ കൂടുതലാകാം ഈ ഉല്‍പ്പന്നങ്ങളെ ഇത്ര ചെലവാക്കുന്നത്.പണ്ടും ത്വക്കിന്‍റെയും മുടിയുടെയും സ്വാഭാവിക ആരോഗ്യത്തിനുള്ള പൊടിക്കൈകള്‍ ആണും പെണ്ണും ഒരുപോലെ ശീലിച്ചിരുന്നു.


വെളുപ്പിക്കലും മുടി നീട്ടലും , എന്തിനു പ്ലാസ്റ്റിക്‌ സര്‍ജറിയും കഴിഞ്ഞു സുന്ദരീ സുന്ദരന്മാരായി നടക്കുന്നവരെ കണ്ടാലോ....പലതിനെയും സഹതാപത്തോടെയെ നോക്കാന്‍ കഴിയു. കുറ്റിച്ചൂല്‍ പോലെയുള്ളതോ ഇലക്ട്രിക് ഷോക്കടിച്ചപോലെയോ  ഉള്ള തലമുടിയും ബ്യൂട്ടി പാര്‍ലറിലിട്ടശരീരവും , കൂടെ വായില്‍ നിന്ന് വീഴുന്ന കൃത്രിമ മലയാളവും. അതെ, കേരളം മാറുകയാണ് , മുന്നേറുകയാണ്. ശക്തിയുള്ള , സൌന്ദര്യമുള്ള ഒരു ജനതയായി. സ്നേഹം മാത്രം ഉറവ വറ്റിപ്പോയിട്ടു ...

ഇതൊക്കെ ഒരു പക്ഷെ, നീലിയുടെ കാഴ്ചപ്പാടിന്റെ കുഴപ്പമാകാം. പക്ഷെ, പറയാതെ വയ്യ.

വാല്‍ക്കഷണം
നന്നാവൂല്ല നീ നന്നാവൂല്ല ചീറ്റി വരും ശൂര്‍പ്പണഖേ നന്നാവൂല്ല
എന്തേ ഇന്നത്തെ പാട്ടുകള്‍ക്ക് ഇങ്ങനെയൊരു വ്യത്യാസം. ആലോചിച്ചപ്പോള്‍ കിട്ടിയ ഉത്തരം , പിന്നെ ഈ കാണുന്ന കോലങ്ങളെ നോക്കി എങ്ങനെ അനഘ സങ്കല്പ ഗായികേ മാനസ മണി വിപഞ്ചികാ വാദിനീ ... എന്ന് പാടും എന്ന് തന്നെ.

38 അഭിപ്രായങ്ങൾ:

  1. സമകാലിക സാമൂഹ്യ സാഹചര്യങ്ങളുടെ ഒരു നേര്‍ക്കാഴ്ച തന്നെ..നന്നായിട്ടുണ്ട്...ഭാവുകങ്ങള്‍!!!!!!

    മറുപടിഇല്ലാതാക്കൂ
  2. വാൽക്കഷണം ചിരിപ്പിച്ചു..

    മറുപടിഇല്ലാതാക്കൂ
  3. പോസ്റ്റ് തകർത്ത്..

    #OFF: എന്റെ മെയിൽ ഐഡി അറിയാവുന്ന യക്ഷിയോ.. സൂക്ഷിക്കണോ? :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി കണ്ണന്‍ . മെയില്‍ ഐഡി സൂക്ഷിചിട്ടെന്താവാന്‍ :) .. പാവം യക്ഷിയാണ്..

      ഇല്ലാതാക്കൂ
  4. ഞാന്‍ വരുന്നു ..നീലിയുടെ ദുര്‍ വിചാരങ്ങള്‍
    പറയാതെ വയ്യ ..

    ഇതില്‍ പറയാതെ വയ്യ പോലെയുള്ളവ ഇനിയും
    പറഞ്ഞോളു..ഞങ്ങളും പറയാം....
    കേരളം പുതിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി തേടുക ആണ്‌..
    അപ്പൊ മുടി ഉള്ളതും മുടി ഇല്ലാത്തതും ഒക്കെ നല്ല കാര്യങ്ങള്‍ ആയി വരും.."കറയും ഇപ്പൊ നല്ലതല്ലേ" ???..കാരണം
    ചീത്ത ആക്കിയിട്ടു വേണം പിന്നെ vruthi ആക്കാന്‍..അപ്പോഴല്ലേ
    സോപിന്റെ ആവശ്യം...അങ്ങനെ വരുമ്പോള്‍ നാളെ എല്ലാം നല്ലത് ആക്കാന്‍ പരസ്യക്കാര്‍ക്ക് അറിയാം...അക്ഷയ ത്രിതീയ
    ഇതിനു മുമ്പ് കേട്ടിടുണ്ടോ നീലി? അന്നൊക്കെ നീലി എങ്ങന്ന സ്വര്‍ണം വാങ്ങിച്ചിരുന്നത്?അപ്പൊ എല്ലാത്തിനും ഓരോ സമയം ഉണ്ട്..
    ഇതാണ് നമ്മുടെ സമയം..നീലിയുടെ സമയം നീലി തീരുമാനിക്ക്..എന്നാണു അടുത്ത പോസ്റ്റിനെ സമയം എന്ന് കൂടി അറിയിക്കുക...
    മെയില്‍ അയച്ചാല്‍ വരാം.എന്‍റെ ബ്ലോഗില്‍ വന്നാലെ ഞാന്‍ വരൂ എന്ന് ഒരു നിര്‍ബന്ധവും എനിക്ക് ഇല്ല...പിന്നെ സമയം കിട്ടുമ്പോള്‍ വരും
    അത്ര മാത്രം..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി എന്റെ ലോകം. "എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ എന്ന്, :)

      ഇല്ലാതാക്കൂ
  5. പലതിനെയും സഹതാപത്തോടെയെ നോക്കാന്‍ കഴിയു. കുറ്റിച്ചൂല്‍ പോലെയുള്ളതോ ഇലക്ട്രിക് ഷോക്കടിച്ചപോലെയോ ഉള്ള തലമുടിയും ബ്യൂട്ടി പാര്‍ലറിലിട്ടശരീരവും , കൂടെ വായില്‍ നിന്ന് വീഴുന്ന കൃത്രിമ മലയാളവും. അതെ, കേരളം മാറുകയാണ് , മുന്നേറുകയാണ്. ശക്തിയുള്ള , സൌന്ദര്യമുള്ള ഒരു ജനതയായി. സ്നേഹം മാത്രം ഉറവ വറ്റിപ്പോയിട്ടു ...

    മറുപടിഇല്ലാതാക്കൂ
  6. സൌന്ദര്യത്തിന്റെ കാര്യമല്ലേ .... നിറം കൂട്ടാനുള്ളതാനെന്നു പറഞ്ഞെന്തു കൊടുത്താലും വാരി മോന്തക്ക് തെയ്ക്കും ..... മുടി കിളിര്‍ക്കും എന്ന് പറഞ്ഞു ഏതു കരിയോയില് എടുത്തു ആയുര്‍വ്വേദത്തിന്റെ ലേബലൊട്ടിച്ചു കൊടുത്താ അതും തലയില് പുരട്ടും..... കാലമതാണേയ്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ മെയിലിൽ നിന്നാണ് ഇവിടെ വന്നത്. മൂന്നു പോസ്റ്റുകളും വായിച്ചു. ഇനി എഴുത്തു മുടക്കരുതേ. നന്നായി എഴുതുന്നു.

      വിഷയം അസ്സലായി.പലപ്രയോഗങ്ങളും ചിരിപ്പിച്ചു.
      "കുറ്റിച്ചൂല്‍ പോലെയുള്ളതോ ഇലക്ട്രിക് ഷോക്കടിച്ചപോലെയോ ഉള്ള തലമുടിയും ബ്യൂട്ടി പാര്‍ലറിലിട്ടശരീരവും , കൂടെ വായില്‍ നിന്ന് വീഴുന്ന കൃത്രിമ മലയാളവും. അതെ, കേരളം മാറുകയാണ് , മുന്നേറുകയാണ്. ശക്തിയുള്ള , സൌന്ദര്യമുള്ള ഒരു ജനതയായി. സ്നേഹം മാത്രം ഉറവ വറ്റിപ്പോയിട്ടു ..."

      വാൽക്കഷണം ഉഗ്രൻ.

      പുതിയ പോസ്റ്റുകൾ ഇട്ടാൽ മെയിലയക്കണം.(ഇപ്പോൾ ചെയ്തപോലേ)
      പെട്ടന്നു വന്നു വായിക്കാമല്ലോ.

      നീലിയും ഒരു അനോണിയാണ്..... അപ്പോൽ എന്തും എഴുതാമല്ലോ ഹി ഹി ഹി......

      ഇല്ലാതാക്കൂ
    2. Shaleer Ali : അതെ, നന്ദി Shaleer Ali


      ഉഷശ്രീ (കിലുക്കാംപെട്ടി): നന്ദി കിലുക്കാം പെട്ടി ചേച്ചീ.

      ഇല്ലാതാക്കൂ
  7. മൂന്ന് പോസ്റ്റും വായിച്ചു. ആളു നീലിയാന്ന് മനസ്സിലായി. അതുകൊണ്ട് അടുത്ത പോസ്റ്റിടുമ്പോഴും വായിച്ചോളാം....
    നല്ലെഴുത്ത്, നല്ല നിരീക്ഷണങ്ങൾ, നല്ല ഭാഷ....ഇനി മുടങ്ങാതെ എഴുതൂ. എല്ലാ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. "ആളു നീലിയാന്ന് മനസ്സിലായി. അതുകൊണ്ട് അടുത്ത പോസ്റ്റിടുമ്പോഴും വായിച്ചോളാം.." .ഇതിഷ്ടമായി. നന്ദി , സന്തോഷം.

      ഇല്ലാതാക്കൂ
  8. >>>പലതിനെയും സഹതാപത്തോടെയെ നോക്കാന്‍ കഴിയു. കുറ്റിച്ചൂല്‍ പോലെയുള്ളതോ ഇലക്ട്രിക് ഷോക്കടിച്ചപോലെയോ ഉള്ള തലമുടിയും ബ്യൂട്ടി പാര്‍ലറിലിട്ടശരീരവും , കൂടെ വായില്‍ നിന്ന് വീഴുന്ന കൃത്രിമ മലയാളവും. അതെ, കേരളം മാറുകയാണ് , മുന്നേറുകയാണ്. ശക്തിയുള്ള , സൌന്ദര്യമുള്ള ഒരു ജനതയായി. സ്നേഹം മാത്രം ഉറവ വറ്റിപ്പോയിട്ടു <<<
    കൊള്ളാം നീലി ....:) വാൽക്കഷണം ചിരിപ്പിച്ചു......:)


    ഞാനും എന്റെ മെയില്‍ വഴി എത്തിയതാണ് ട്ടോ ...!
    പിന്നെ ഇപ്പൊ നീലി നന്നായി ല്ലേ ...:) ല്ലേല്‍ കടമറ്റത്ത് കത്തനാരെ ഞാന്‍ ഇപ്പൊ പറഞ്ഞു വിടും ട്ടോ ...:)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എവിടെ കത്തനാര്‍ ? നീലിക്കിപ്പോള്‍ കാണണം!!!. (ചുമ്മാ ഇത്തിരി മാജിക്‌ പഠിക്കാനാ )..നന്ദി കൊച്ചുമോള്‍

      ഇല്ലാതാക്കൂ
  9. കേള്‍ക്കാന്‍ രസമുള്ളതിനാല്‍ പറയുന്നതില്‍ വിരോധമില്ല ...
    വിയോജിക്കേണ്ടി വരുമ്പോള്‍ അതും പറയും....
    :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിയോജിപ്പും പറഞ്ഞില്ലെങ്കില്‍ പിന്നെ നീലിക്കെന്തിനാ ബ്ലോഗ്‌. തീര്‍ച്ചയായും എല്ലാ അഭിപ്രായങ്ങളും സസന്തോഷം സ്വീകരിക്കും. നന്ദി അലിഫ്‌

      ഇല്ലാതാക്കൂ
  10. നീലി ചുണ്ണാമ്പ് ചോദിച്ച് വരുന്നു. ഞാനോടുവാണേയ്.... (പക്ഷെ നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞതൊക്കെ നേര്. യക്ഷിയോടാണെങ്കിലും ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയും)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചുണ്ണാമ്പ് ഓള്‍ഡ്‌ ഫാഷനല്ലേ ? പാന്‍ മസാല നിരോധിക്കുകേം ചെയ്തു. അതുകൊണ്ട് ഓടെണ്ടാന്നു ... :) സന്തോഷം, നന്ദി ,..ഈ അഭിപ്രായത്തിന്. നീലിയെ പേടിക്കേണ്ട, വിശ്വസിച്ചു കൂടെ കൂട്ടാം :)

      ഇല്ലാതാക്കൂ
  11. ഇതാണു ഇന്നത്തെ കേരളം.........പരസ്യങ്ങളുടെ പുറകേയാണെല്ലാവരും..ഇനിയിപ്പോ എന്താ ചെയ്ക....എഴുത്തിനു ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നീലിയുടെ ലോകത്തിലേക്ക്‌ വന്നു അഭിപ്രായം പറഞ്ഞതിന് ഏറെ സന്തോഷം, നിറയെ നന്ദി.

      ഇല്ലാതാക്കൂ
  12. നേരിട്ടല്ലെങ്കിലും നീലിയെ ഒന്ന് പരിചയപ്പെടാന്‍ പറ്റിയല്ലോ .സന്തോഷം .
    പല്ലും നഖവും കുറച്ചൊക്കെ എഴുത്തിലും കാണാനുണ്ട് .നല്ലത് ..............
    തലയില്‍ പഴയ ആണി ഇപ്പൊഴു മുണ്ടോ ...?അല്ല,വല്ലവരും പറിച്ചു കളഞ്ഞോ .?
    ആശംസകള്‍ ..............

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നീലിക്കും പെരുത്ത്‌ സന്തോഷം. പല്ലും നഖവും മാത്രേയുള്ളൂ ? ആ പരസ്യത്തില്‍ പറയുന്നപോലെ ' പനങ്കുല പോലെ മുടിയും' കാണും. :) ആണി ഊരാന്‍ പറ്റിയ ആളെ തിരഞ്ഞു നടക്കുന്നു.... ആണി ഊരിക്കഴിഞ്ഞു നീലി ഒരു പറക്കലുണ്ട്..ഈ..ഹാ...
      നന്ദി സുഹൃത്തേ

      ഇല്ലാതാക്കൂ
  13. പറയാനുണ്ടല്ലോ... പറയാന്‍ ഭാഷയും ഉണ്ടല്ലോ.. ഭാവുകങ്ങള്‍ :)

    മറുപടിഇല്ലാതാക്കൂ
  14. വളരെ നല്ല പോസ്റ്റ്‌ എന്ന് "പറയാതെ വയ്യാ" . മുടിയുടെ നീതിശാസ്ത്രം ഏറെ ഇഷ്ട്ടമായി .
    പിന്നെ യക്ഷിപ്പൂച്ചയുടെ പടം പേടിപ്പെടുത്തുന്നു. യക്ഷിയുടെ പ്രോഫ്യ്ല്‍ ഫോട്ടോ വെളുത്ത വസ്ത്രം ധരിച്ച സുന്ദരിയായ ഒരു യുവതിയുടെ ആകണം.
    (എനിക്ക് പരിചയം ഉള്ള യക്ഷികള്‍ ക്രീം തേയ്ക്കില്ല... മുടി വളര്‍ത്തും. മുട്ടോളം )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വെളുത്ത വസ്ത്രം ധരിച്ച സുന്ദരിയാണെന്കിലും ആള്‍ നീലിയല്ലേ :) ഫോട്ടോയില്‍ കിട്ടൂല്ല...:) മുഖംമൂടി കളഞ്ഞു പൂച്ചമുഖം തന്നെയല്ലേ സ്വഭാവം.(എങ്കിലും അഭിപ്രായം പരിഗണിക്കുന്നു..പിന്നെ ക്രീമെല്ലാം മനുഷ്യര്‍ക്ക്‌ മാത്രമല്ലെ കണ്ടു പിടിച്ചിട്ടുള്ളൂ
      അഭിപ്രായത്തിനു നന്ദി ..

      ഇല്ലാതാക്കൂ
  15. പ്രസക്തമായ വിഷയം....
    ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്‌ ഇവിടെ ക്ലിക്കി വായിക്കാം ...

    ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  16. സമകാലിക മലയാളിയുടെ നാട്യങ്ങളെ നന്നായി പരിഹസിച്ചിരിക്കുന്നു.
    തുടര്‍ന്നും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  17. രസകരമായ പോസ്റ്റ്‌. ഇന്നത്തെ മലയാള നാടിന്റെ മുഖം ഇങ്ങനെ....
    വാൽക്കഷണം അതീവ ഹൃദ്യമായി. സത്യസന്ധവും. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  18. ഞാന്‍ ഒത്തിരി അധികം വൈകിപോയോ ഇവിടെ എത്താന്‍.. എന്താ പറയാ,ഭെഷായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  19. നീല്യെ.. പനെടെ മേലെ ഇരുന്നു നടത്തണ നിരീക്ഷണങ്ങള്‍ കൊള്ളാട്ടോ..
    താഴേക്ക്‌ നോക്കി ഇനിയും പറയു ഓരോന്ന്‍.. വായിക്കാം

    മറുപടിഇല്ലാതാക്കൂ
  20. പ്രിയപ്പെട്ട നീലി,

    ഇപ്പോള്‍ ഒന്നും പറയാനില്ല എന്നാണോ?

    പുതിയ വിനയന്‍ ചിത്രത്തിന് കാത്തിരിക്കുകയാണോ?ആശംസകള്‍!

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  21. ചില പരസ്യങ്ങള്‍ കാണുമ്പോള്‍ ശരിക്കും ദേഷ്യം വരും... നല്ല പോസ്റ്റ്..

    മറുപടിഇല്ലാതാക്കൂ